
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്കാന് മടിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം വരുന്ന സമയത്ത് ആവശ്യമെങ്കില്‍ പുതിയ സത്യവാങ്മൂലം നല്കാന് തയ്യാറാണ്. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലടക്കം പാര്‍ട്ടിയുടെ തീരുമാനം സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറല്ലെങ്കില്‍ അത് അവരുടെ മേല്‍ ബലാത്ക്കാരമായി നടപ്പാക്കാന്‍ ശ്രമിക്കില്ല. ഇടത് സര്‍ക്കാരാണ് തുടര്‍ന്ന് അധികാരത്തില്‍ വരുന്നതെങ്കില്‍ ശബരിമലയിലെ വിധി എല്ലാവരുമായും സമവായത്തിലെത്തിയ ശേഷം മാത്രമാണ് നടപ്പാക്കുക. സ്ത്രീ തുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.