എം ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ കസ്റ്റംസ് പൂര്‍ത്തിയാക്കി

ചൊവ്വാഴ്ച വീണ്ടും ഹാജരാകണം.
എം ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ കസ്റ്റംസ് പൂര്‍ത്തിയാക്കി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ കസ്റ്റംസ് പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന നിര്‍ദ്ദേശം നല്‍കി അദ്ദേഹത്തെ വിട്ടയച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കസ്റ്റംസ് ശിവശങ്കറില്‍ നിന്ന് ആരാഞ്ഞത്.

യുഎഇയില്‍നിന്ന് എത്തിച്ച ഈന്തപ്പഴ വിതരണം സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ച കസ്റ്റംസ് അദ്ദേഹത്തോട് ചോദിച്ചറിഞ്ഞിരുന്നു. 11 മണിക്കൂറാണ് വെള്ളിയാഴ്ച അദ്ദേഹത്തെ ചോദ്യംചെയ്തത്.

Related Stories

Anweshanam
www.anweshanam.com