
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ശിവശങ്കറിനെ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കും.
ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ഉള്ള പങ്കിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണം നടന്നത്. ഡോളര്‍ കടത്ത് കേസില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.