ജാമ്യത്തിനായി എം ശിവശങ്കര്‍ ഹൈക്കോടതിയിൽ

ആരോപണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ ഇഡിയുടെ പക്കല്‍ ഇല്ലെന്നും ശിവശങ്കര്‍
ജാമ്യത്തിനായി എം ശിവശങ്കര്‍ ഹൈക്കോടതിയിൽ

കൊച്ചി: എന്‍ഫോഴ്‍സ്‍മെന്‍റ് കേസില്‍ ജാമ്യത്തിനായി എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണെന്നാണ് ശിവശങ്കറിന്‍റെ വാദം.

ആരോപണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ ഇഡിയുടെ പക്കല്‍ ഇല്ലെന്നും ഹര്‍ജിയില്‍ ശിവശങ്കര്‍ പറയുന്നു. കേസ് ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലായതിനാല്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ബുധനാഴ്‍ച തള്ളിയത്.

ലോക്കറില്‍ കണ്ടെത്തിയ പണം സംബന്ധിച്ച്‌ വിശദമായ അന്വേഷണം അനിവാര്യമാണ്, ഈ ഘട്ടത്തില്‍ ശിവശങ്കറിന് ജാമ്യം നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com