എം ശിവശങ്കറിന്റെ ചികിത്സ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ; കസ്റ്റംസ്

എം ശിവശങ്കറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കസ്റ്റംസ്.
എം ശിവശങ്കറിന്റെ ചികിത്സ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ; കസ്റ്റംസ്

കൊച്ചി: എം ശിവശങ്കറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കസ്റ്റംസ്. തിരുവനന്തപുരം ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് ആരോപിച്ചു. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ശിവശങ്കര്‍ ചികിത്സ തേടിയത് ഇതിന്റെ ഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. വേദനസംഹാരി കഴിച്ചാല്‍ മാറാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. ശിവശങ്കര്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് രോഗം നടിച്ചതെന്നും കസ്റ്റംസ് പറയുന്നു.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com