എം. ശിവശങ്കര്‍ ആശുപത്രി വിട്ടു

ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന് ഇന്ന് ഉച്ചക്ക് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയിരുന്നു.
എം. ശിവശങ്കര്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് എം. ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തു. ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന് ഇന്ന് ഉച്ചക്ക് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

ആശുപത്രിയില്‍നിന്ന് ശിവശങ്കര്‍ വീട്ടിലേക്ക് പോകും. വീട്ടില്‍ വിശ്രമിക്കാനാണ് തീരുമാനം. അതേസമയം, 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. വരുന്ന വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം. കേസില്‍ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com