
തിരുവനന്തപുരം: പൂർണ കുറ്റപത്രമല്ല ഇഡി നൽകിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി സ്വാഭാവിക ജാമ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹർജി നൽകി. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ശിവശങ്കർ ജാമ്യ ഹർജി നൽകിയത്.
അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് ഇഡി തന്നെ പറയുന്നു. ഈ സാഹചര്യത്തിൽ സിആര്‍പിസി 167 പ്രകാരം സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി സ്വര്‍ണ്ണക്കള്ളടത്തിനായി എം ശിവശങ്കർ ദുരുപയോഗം ചെയ്തെന്ന് കസ്റ്റംസ് വാദിക്കുന്നു.