എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും
Kerala

എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്റെ വിലയിരുത്തല്‍ യോഗത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്

News Desk

News Desk

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്റെ വിലയിരുത്തല്‍ യോഗത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

ശിവശങ്കര്‍ നേരത്തെ നല്‍കിയ മൊഴിയില്‍ വ്യക്തതയില്ലാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്.

കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ പരാമര്‍ശമുള്ള ഉന്നത രാഷ്ട്രീയ നേതാവിനേയും ചോദ്യം ചെയ്യും. കള്ളക്കടത്തിനെ കുറിച്ച്‌ അറിവുണ്ടെന്നും സഹായം നല്‍കിയെന്നും സ്വപ്ന മൊഴി നല്‍കിയ നേതാവിനെയാണ് ചോദ്യം ചെയ്യുക.. ശിവശങ്കറിനെ നേരത്തെ രണ്ടു തവണ എന്‍.ഐ.എയും കസ്റ്റംസ് ഒരു തവണയും ചോദ്യം ചെയ്തിരുന്നു.

ശിവശങ്കറിനെ നേരത്തെ രണ്ടു തവണ എന്‍ഐഎ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കസ്റ്റംസും ഒരു തവണ ചോദ്യം ചെയ്യുകയുണ്ടായി.

Anweshanam
www.anweshanam.com