ഉടുമ്പന്ചോലയിൽ എം എം മണിയുടെ ലീഡ് 5000 കടന്നു

തൊടുപുഴയിൽ യു ഡി എഫിന്റെ പി ജെ ജോസഫിന് 1408 വോട്ടിന്റെ ലീഡുണ്ട്. ഇടുക്കിയിൽ എൽ ഡി എഫിന്റെ റോഷി അഗസ്റ്റിൻ 3696 വോട്ടിന്റെ ലീഡുണ്ട്.
ഉടുമ്പന്ചോലയിൽ എം എം മണിയുടെ  ലീഡ് 5000  കടന്നു

ഇടുക്കി:ഉടുമ്പന്ചോലയിൽ എം എം മണിയുടെ ലീഡ് 5000 കടന്നു. 5068 വോട്ടുകൾക്കാണ് എം എം മണി മുന്നേറുന്നത്. യു ഡി എഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് മുന്നേറ്റം. ദേവികുളത്ത് എൽ ഡി എഫിന്റെ എ രാജയാണ് മുന്നിൽ.

തൊടുപുഴയിൽ യു ഡി എഫിന്റെ പി ജെ ജോസഫിന് 1408 വോട്ടിന്റെ ലീഡുണ്ട്. ഇടുക്കിയിൽ എൽ ഡി എഫിന്റെ റോഷി അഗസ്റ്റിൻ 3696 വോട്ടിന്റെ ലീഡുണ്ട്.

പീരുമേട്ടിൽ യു ഡി എഫിന്റെ സിറിയക് തോമസ് 62 വോട്ടിന്റെ മുന്നേറ്റം തുടരുന്നു. കേരളത്തിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ എൽ ഡി എഫ് 89 മണ്ഡലങ്ങളിലും യു ഡി എഫ് 48 മണ്ഡലങ്ങളിലും മുന്നേറുന്നു. എൻ ഡി എയ്ക്ക് മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് മുന്നേറ്റം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com