ഇടതു സർക്കാർ അധികാരത്തിൽ എത്തിയാൽ തകർന്നു വീഴുക കോൺഗ്രെസ്സെന്ന് മന്ത്രി എം എം മണി

ബി ജെ പി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചപ്പോൾ എ കെ ആന്റണി എവിടെ ആയിരുന്നു എന്നും അദ്ദേഹം ചോദിച്ചു
ഇടതു സർക്കാർ അധികാരത്തിൽ എത്തിയാൽ തകർന്നു  വീഴുക കോൺഗ്രെസ്സെന്ന് മന്ത്രി എം എം മണി

ഇടുക്കി :ഇടതു സർക്കാർ അധികാരത്തിൽ എത്തിയാൽ തകർന്നു വീഴുക കോൺഗ്രെസ്സെന്ന് മന്ത്രി എം എം മണി .ഇടതു സർക്കാർ വീണ്ടും അധികാരം പിടിക്കുമെന്നത് ഉറപ്പാണ് .തുടർന്ന് കോൺഗ്രസിന് നേരിടേണ്ടി വരുക സർവ്വനാശമെന്നും അദ്ദേഹം പറഞ്ഞു .കോവിഡ് കാലത്ത് കാണാതായ എ കെ ആന്റണിയെ ഇപ്പോൾ കണ്ടെത്തി .

പാവങ്ങളുടെ രക്ഷകനായ പിണറായി വിജയന് പാദസേവ ചെയ്യെണ്ട ആളാണ് അദ്ദേഹം .കോവിഡ് കാലത്ത് കോൺഗ്രസ് ഭരിച്ചിരുന്നെങ്കിൽ ഇവിടെ നിരവധി പേർ മരിച്ചു വീഴുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ബി ജെ പി കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചപ്പോൾ എ കെ ആന്റണി എവിടെ ആയിരുന്നു എന്നും അദ്ദേഹം ചോദിച്ചു .അങ്ങനെ ഉള്ള ആന്റണിക്ക് ഇടതു സർക്കാരിനെ വിമർശിക്കാൻ എന്ത് യോഗ്യത ആണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു .

എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും അദ്ദേഹം വിമർശിച്ചു .കേരളത്തിലെ നായന്മാരുടെ മൊത്തം വിതരണാവകാശം സുകുമാരൻ നായർക്ക് അല്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com