വി.വി പ്രകാശിന്റെ നിര്യാണത്തില്‍എംഎം ഹസ്സന്‍ അനുശോചിച്ചു

തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദീര്‍ഘനേരം താന്‍ വിവി പ്രകാശുമായി ഫോണില്‍ സംസാരിച്ചിരുന്നു
വി.വി പ്രകാശിന്റെ നിര്യാണത്തില്‍എംഎം ഹസ്സന്‍ അനുശോചിച്ചു

തിരുവനന്തപുരം :ഡിസിസി അധ്യക്ഷനും നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ. വി.വി പ്രകാശിന്റെ നിര്യാണത്തിലൂടെ മലപ്പുറം ജില്ലയ്ക്ക് കരുത്തനായ ഒരു കോണ്‍ഗ്രസ് നേതാവിനെയും വ്യക്തിപരമായി തനിക്ക് നല്ലൊരു ആത്മബന്ധമുള്ള സഹപ്രവര്‍ത്തകനെയുമാണ് നഷ്ടമായതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദീര്‍ഘനേരം താന്‍ വിവി പ്രകാശുമായി ഫോണില്‍ സംസാരിച്ചിരുന്നു.അത് അദ്ദേഹവുമായുള്ള ഒടുവിലത്തെ ആശയവിനിമയം ആയിരുക്കുമെന്ന് കരുതിയിരുന്നില്ല.പ്രകാശിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്.ആദര്‍ശ ശുദ്ധിയുള്ള ഊര്‍ജ്ജസ്വലനായ നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നും എംഎം ഹസ്സന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com