എം എ ബേബിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു
Kerala

എം എ ബേബിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു

News Desk

News Desk

തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയുടെ ഭാര്യ ബെറ്റിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു എം എ ബേബി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 77 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 94 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു.

Anweshanam
www.anweshanam.com