'ലൗ ജിഹാദ്' പരിശോധിക്കപ്പെടണം: ജോസ് കെ മാണി

പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ലൗ ജിഹാദ്' പരിശോധിക്കപ്പെടണം: ജോസ് കെ മാണി

കോട്ടയം: ലൗ ജിഹാദ് പരിശോധിക്കപ്പെടണമെന്ന് ജോസ്കെ മാണി. ഇതുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇത്തരം ആരോപണങ്ങളില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നും ജോസ് കെ മാണി പറഞ്ഞു.

പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് ഘടകക്ഷിയില്‍ നിന്ന് ഇതാദ്യമായാണ് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത്. കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ നിന്ന് മുന്‍പൊരിക്കലും ലൗജിഹാദിനെതിരെ ഇത്തരത്തിലൊരു പരാമര്‍ശം ഉണ്ടായിട്ടില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com