
ലൗ ജിഹാദ് പരാമര്‍ശത്തില്‍ ജോസ് കെ മാണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമർശനം. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയത്തിനു പരിഹാരം കാണണമെന്നും ജോസ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അദ്ദേഹത്തിന്റെ പരാമര്‍ശം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും ലൗ ജിഹാദ് പ്രചാരണം നടത്തുന്നത് മതമൗലികവാദികളാണെന്നും കാനം കൂട്ടിച്ചേർത്തു.
ലൗ ജിഹാദില്‍ യാഥാര്‍ത്ഥ്യമുണ്ടോയെന്ന് വ്യക്തമാക്കണമെന്ന ജോസ് കെ മാണിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് നേതാക്കള്‍ പാർട്ടിയുടെ വിശദീകരണവുമായി വ്യക്തമാക്കിയത്.