ഫൈസല്‍ ഫരീദിനായി കസ്റ്റംസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
Kerala

ഫൈസല്‍ ഫരീദിനായി കസ്റ്റംസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിനായി കസ്റ്റംസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിനായി കസ്റ്റംസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തുള്ള ഫൈസലിനെ ഇന്റര്‍ പോളിന്റെ സഹായത്തോടെ പിടികൂടാനാണ് നീക്കം. ഫൈസല്‍ ഫരീദിനായി ഇന്റര്‍പോള്‍ നേരത്തെ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം, കേസിലെ ഗൂഡാലോചന തെളിയിക്കാന്‍ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചതായാണ് സൂചന. അതിനിടെ എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കര്‍ ഇന്ന് കൊച്ചിയില്‍ എത്തും

Anweshanam
www.anweshanam.com