ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ്
Kerala

ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ്

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തെ കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കല്‍ സമരത്തില്‍ ബിന്ദുകൃഷ്ണ പങ്കെടുത്തു.

By Geethu Das

Published on :

കൊല്ലം: കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തെ കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കല്‍ സമരത്തില്‍ ബിന്ദുകൃഷ്ണ പങ്കെടുത്തു. പ്രോട്ടോകോള്‍ ലംഘിച്ചതിന് ബിന്ദു കൃഷ്ണ ഉള്‍പ്പടെ 40 തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. .സമരത്തില്‍ സുരക്ഷാ മാനദണ്ഡങള്‍ ലംഘിച്ചതിനെതിരെയാണ് കേസ്.

നീന്താനും, കടവില്‍ നില്‍ക്കുന്നതിനും നിരവധി പേരാണ് എത്തിയത്. പെരുങാലത്ത് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ആറ് നീന്തി കടക്കല്‍ സമരം ബിന്ദുകൃഷ്ണയാണ് ഉദ്ഘാടനം ചെയ്തത്. പകര്‍ച്ചവ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Anweshanam
www.anweshanam.com