അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകള്‍; 859 അറസ്റ്റ്; 274 വാഹനങ്ങള്‍ പിടിച്ചെടുത്തു
Kerala

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകള്‍; 859 അറസ്റ്റ്; 274 വാഹനങ്ങള്‍ പിടിച്ചെടുത്തു

By News Desk

Published on :

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 4 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 86, 33, 47

തിരുവനന്തപുരം റൂറല്‍ - 163, 160, 44

കൊല്ലം സിറ്റി - 35, 33, 8

കൊല്ലം റൂറല്‍ - 38, 41, 35

പത്തനംതിട്ട - 14, 13, 1

ആലപ്പുഴ- 85, 76, 16

കോട്ടയം - 10, 10, 0

ഇടുക്കി - 54, 22, 1

എറണാകുളം സിറ്റി - 100, 97, 9

എറണാകുളം റൂറല്‍ - 69, 44, 22

തൃശൂര്‍ സിറ്റി - 26, 34, 14

തൃശൂര്‍ റൂറല്‍ - 47, 85, 12

പാലക്കാട് - 42, 97, 5

മലപ്പുറം - 18, 22, 1

കോഴിക്കോട് സിറ്റി - 52, 57, 39

കോഴിക്കോട് റൂറല്‍ - 17, 1, 5

വയനാട് - 18, 3, 10

കണ്ണൂര്‍ - 6, 0, 0

കാസര്‍ഗോഡ് - 12, 31, 5

Anweshanam
www.anweshanam.com