ലോക്​ഡൗൺ കാലത്തെ അധിക വൈദ്യുതി ബില്ലില്‍ 30 % വരെ സബ്‌സിഡി
Kerala

ലോക്​ഡൗൺ കാലത്തെ അധിക വൈദ്യുതി ബില്ലില്‍ 30 % വരെ സബ്‌സിഡി

വൈദ്യുതി ബില്‍ അടച്ചില്ല എന്ന കാരണത്താല്‍ ആരുടെയും വൈദ്യുതി വിച്‌ഛേദിക്കില്ലെന്ന്‍ മുഖ്യമന്ത്രി

Sreehari

തിരുവനന്തപുരം: ലോക്​ഡൗൺ കാലത്ത്​ അധികമായി ഉപയോഗിച്ച വൈദ്യുതിയുടെ ബില്ലിന്​ ആനുപാതികമായി സബ്​സിഡി നൽകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി ബിൽ ക്രമാതീതമായി വർധിച്ചതിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ്​ വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ വിശദീകരണം. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വൈദ്യുതി ബില്‍ അടച്ചില്ല എന്ന കാരണത്താല്‍ ആരുടെയും വൈദ്യുതി വിച്‌ഛേദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

40 യൂണിറ്റ്​ വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്​താക്കൾക്ക്​ വൈദ്യുതി നിലവിൽ സൗജന്യമാണ്​. ലോക്​ഡൗൺ കാലത്തെ അധിക ഉപഭോഗം കാരണം ഈ പരിധി കടന്നിട്ടുണ്ടെങ്കിലും അവരിൽ നിന്ന്​ ബിൽ ഈടാക്കില്ലെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. 50 യൂണിറ്റ്​ വരെ വൈദ്യൂതി ഉപയോഗിക്കുന്നവർക്ക്​ അധിക വൈദ്യുതി ഉപഭോഗത്തി​​െൻറ പകുതി സബ്​സിഡിയായി അനുവദിക്കും. 100 യൂണിറ്റ്​ വരെ വൈദ്യൂതി ഉപയോഗിക്കുന്നവർക്ക്​ അധിക ഉപഭോഗത്തി​​െൻറ 30 ശതമാനം സബ്​സിഡി അനുവദിക്കും.

150 യൂണിറ്റ്​ വരെ വൈദ്യൂതി ഉപയോഗിക്കുന്നവർക്ക്​ അധിക ഉപഭോഗത്തി​​െൻറ 25 ശതമാനമാണ്​ സബ്​സിഡി ലഭിക്കുക. 150 യൂണിറ്റിന്​ മുകളിൽ വൈദ്യൂതി ഉപയോഗിക്കുന്നവർക്ക്​ അധിക ഉപഭോഗത്തി​​െൻറ 20 ശതമാനം സബ്​സിഡി ലഭിക്കും. 90 ലക്ഷം ഗാർഹിക ഉപ​േഭാക്​താക്കൾക്ക്​ ഇതി​​െൻറ പ്ര​േയാജനം ലഭിക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വൈദ്യുതി ബില്‍ ഒന്നിച്ച്‌ അടയ്ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തവണകളായി അടയ്ക്കാം. ലോക്ഡൗണ്‍ മൂലം റീഡിംഗ് എടുക്കാന്‍ സാധിക്കാത്തതിനാല്‍ നാല് മാസത്തെ തുക ഒന്നിച്ച്‌ വന്നതോശടയാണ് പരാതികള്‍ ഉയര്‍ന്നത്. സൗജന്യങ്ങള്‍ക്ക് അര്‍ഹതയുള്ളവര്‍ക്കും ഉയര്‍ന്ന ബില്‍ വന്നത് പ്രയാസം സൃഷ്ടിച്ചതായും അതിനാല്‍ കെഎസ്‌ഇബിയോട് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Anweshanam
www.anweshanam.com