ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1507 കേസുകള്‍, 1652 അറസ്റ്റ്; 381 വാഹനങ്ങള്‍ പിടിയിൽ
Kerala

ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1507 കേസുകള്‍, 1652 അറസ്റ്റ്; 381 വാഹനങ്ങള്‍ പിടിയിൽ

മാസ്ക് ധരിക്കാത്ത 5854 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്

By M Salavudheen

Published on :

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1507 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1652 പേരാണ്. 381 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5854 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 124, 81, 36

തിരുവനന്തപുരം റൂറല്‍ - 172, 181, 35

കൊല്ലം സിറ്റി - 93, 118, 41

കൊല്ലം റൂറല്‍ - 83, 84, 61

പത്തനംതിട്ട - 20, 23, 7

ആലപ്പുഴ- 77, 116, 19

കോട്ടയം - 33, 57, 1

ഇടുക്കി - 71, 24, 0

എറണാകുളം സിറ്റി - 208, 213, 32

എറണാകുളം റൂറല്‍ - 59, 32, 17

തൃശൂര്‍ സിറ്റി - 99, 129, 41

തൃശൂര്‍ റൂറല്‍ - 106, 141, 13

പാലക്കാട് - 121, 252, 17

മലപ്പുറം - 78, 78, 6

കോഴിക്കോട് സിറ്റി - 51, 51, 22

കോഴിക്കോട് റൂറല്‍ - 62, 14, 14

വയനാട് - 31, 3, 14

കണ്ണൂര്‍ - 10, 11, 3

കാസര്‍ഗോഡ് - 9, 44, 2

Anweshanam
www.anweshanam.com