അടച്ചുപൂട്ടൽ ലംഘനം: സംസ്​ഥാനത്ത് ഇന്ന് 1044 കേസുകൾ
Kerala

അടച്ചുപൂട്ടൽ ലംഘനം: സംസ്​ഥാനത്ത് ഇന്ന് 1044 കേസുകൾ

മാസ്​ക് ധരിക്കാത്ത 5114 സംഭവങ്ങളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്.

By News Desk

Published on :

തിരുവനന്തപുരം: ലോക്​ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്​ഥാനത്തൊട്ടാകെ ബുധനാഴ്ച 1044 പേർക്കെതിരെ കേസെടുത്തു. ബുധനാഴ്ച അറസ്​റ്റിലായത് 1017 പേരാണ്.

229 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്​ക് ധരിക്കാത്ത 5114 സംഭവങ്ങളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. ക്വാറൻറീൻ ലംഘിച്ചതിന് 11 കേസുകളും രജിസ്​റ്റർ ചെയ്തു.

അതേസമയം, ഇന്ന് 623 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 96 പേർ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. 196 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തത്.

ഇന്ന് ഒരു കോവിഡ് മരണവുമുണ്ടായി. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

Anweshanam
www.anweshanam.com