വിവാഹ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വധൂവരന്മാര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍
Kerala

വിവാഹ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വധൂവരന്മാര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍

സംസ്ഥാനത്ത് എത്തുന്നവർ വിവാഹ ക്ഷണക്കത്തിന്റെ പകര്‍പ്പ് സഹിതം കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

News Desk

News Desk

തിരുവനന്തപുരം: പുതിയ ക്വാറന്റൈന്‍ ഇളവുകള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. വിവാഹ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വധൂവരന്മാര്‍ക്കും ഇവർക്കൊപ്പമുള്ള അഞ്ച് ബന്ധുക്കള്‍ക്കും ക്വാറന്റൈന്‍ ഇല്ലാതെ ഒരാഴ്ച്ച വരെ തങ്ങാൻ അനുമതി നല്‍കി. എന്നാൽ, മുന്‍കൂര്‍ അനുമതിയില്ലാതെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.

സംസ്ഥാനത്ത് എത്തുന്നവർ വിവാഹ ക്ഷണക്കത്തിന്റെ പകര്‍പ്പ് സഹിതം കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വ്യാപാര ആവശ്യങ്ങള്‍, കോടതി, ചികിത്സ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഹ്രസ്വ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ക്ക് ഒപ്പമാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിൽ എത്തുന്നവർ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശാരീരിക അകലം പാലിക്കണമന്നും അനുവാദമില്ലാതെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

Anweshanam
www.anweshanam.com