തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റില്‍

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ആ​രോ​ഗ്യ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ക
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല; പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ഒ​ക്ടോ​ബ​റി​ലോ ന​വം​ബ​റി​ലോ ന​ട​ത്തുമെന്ന് സൂചന. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ആ​രോ​ഗ്യ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ക.

കോവിഡ് വ്യാപനം കണക്കിലെടുത്ത് 65 വയസ്സു കഴിഞ്ഞവര്‍ക്ക് വോട്ടു ചെയ്യാനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും, പുതുക്കിയ വോട്ടര്‍ പട്ടിക ആഗസ്റ്റ് രണ്ടാംവാരത്തില്‍ പുറത്തിറക്കും.

കോവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന നിലയില്‍ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിനെ കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും പെരുമാറ്റച്ചട്ടവും മറ്റ് ക്രമീകരണങ്ങളും തയ്യാറാക്കുന്നത്. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി ഭാസ്‌ക്കരന്‍ അറിയിച്ചു.

ക​ഴി​ഞ്ഞ മാ​സം പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ മ​രി​ച്ച​വ​രു​ടെ​യും സ്ഥ​ലം മാ​റി​പ്പോ​യ​വ​രു​ടെ​യും പേ​രു​ക​ള്‍ നീ​ക്കാ​ത്ത​തി​ല്‍ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഏ​ഴു ജി​ല്ല​ക​ളി​ല്‍ വീ​തം ര​ണ്ടു ഘ​ട്ട​മാ​യി വോ​ട്ടെ​ടു​പ്പ് ന​ട​ത്തും. വോ​ട്ടിം​ഗ് ഒ​രു മ​ണി​ക്കൂ​ര്‍ നീ​ട്ടും. രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ക്കും. നേ​ര​ത്തെ ഇ​ത് അ​ഞ്ചു മ​ണി വ​രെ​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നും വോ​ട്ടിം​ഗ് ദി​വ​സ​വും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കും.

പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് പ​ക​രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സോ​ഷ്യ​ല്‍ മീ​ഡി​യി​ലൂ​ടെ​യും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ത്തി​നാ​കും മു​ന്‍​തൂ​ക്കം. ര​ണ്ടോ മൂ​ന്നോ പേ​ര്‍ അ​ട​ങ്ങു​ന്ന ചെ​റു​സം​ഘ​ങ്ങ​ളാ​യി വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട് ചോ​ദി​ക്കാം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാര്‍ക്ക് മാസ്‌ക്കും കൈയുറകളും നല്‍കും. സാമൂഹിക അകലം പാലിച്ചാകും ബൂത്തിലെ ക്രമീകരണങ്ങള്‍. രാഷ്ട്രീയ പ്രതിനിധികളുടെ ഇരിപ്പിടങ്ങളും ഇങ്ങനെ ആയിരിക്കും.

എ​ല്ലാ ബൂ​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മു​ന്നി​ല്‍ സാ​നി​റ്റൈ​സ​റു​ണ്ടാ​കും. വോ​ട്ടു ചെ​യ്യാ​ന്‍ ക​യ​റു​ന്പോ​ഴും ഇ​റ​ങ്ങു​ന്പോ​ഴും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്ക​ണം. കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍​ക്കും പോ​സ്റ്റ​ല്‍ വോ​ട്ട് അ​ല്ലെ​ങ്കി​ല്‍ പ്രോ​ക്സി വോ​ട്ട് (വീ​ട്ടി​ലെ മ​റ്റൊ​രാ​ള്‍​ക്ക് വോ​ട്ടി​ടാം) ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കും.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ശി​പാ​ര്‍​ശ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പ​ഞ്ചാ​യ​ത്ത് - മു​നി​സി​പ്പാ​ലി​റ്റി ആ​ക്‌ട് ഭേ​ദ​ഗ​തി ചെ​യ്യും. താ​ത്കാ​ലി​ക ക്ര​മീ​ക​ര​ണ​മാ​യ​തി​നാ​ല്‍ ഇ​തി​നാ​യി ഓ​ര്‍​ഡി​ന​ന്‍​സ് മ​തി​യാ​കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com