തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്തും; അന്തിമ തീരുമാനം ഉടന്‍

രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്തും; അന്തിമ തീരുമാനം ഉടന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്തും. അന്തിമ തീരുമാനം ഉടന്‍. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. ഏഴു ജില്ലകളില്‍ ആദ്യഘട്ടത്തിലും ശേഷിക്കുന്ന ജില്ലകള്‍ രണ്ടാം ഘട്ടത്തിലുമാകും വോട്ടെടുപ്പ്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 നാണ് അവസാനിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചത്.

അതേസമയം, ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിലപാടിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍, പൊലീസ് വിന്യാസം അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടതുണ്ട്. ഇതിനായി പോളിംഗ് സ്റ്റേഷനുകള്‍ എത്രയെണ്ണമെന്നത് സംബന്ധിച്ച് കാര്യത്തില്‍ വ്യക്തത വരുത്തണം. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമാകും. ഇതനുസരിച്ച നവംബര്‍ ആദ്യവാരം തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Related Stories

Anweshanam
www.anweshanam.com