തദ്ദേശ തിരഞ്ഞെടുപ്പ് :അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും

സംവരണ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പില്‍ തര്‍ക്കമുണ്ടായ സ്ഥലങ്ങളില്‍ നറുക്കെടുപ്പിന് പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു
തദ്ദേശ തിരഞ്ഞെടുപ്പ് :അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്.

ചില തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ താമസം ഉണ്ടായതിനാലാണ് പട്ടിക വൈകിയതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.

സംവരണ വാര്‍ഡുകളുടെ തിരഞ്ഞെടുപ്പില്‍ തര്‍ക്കമുണ്ടായ സ്ഥലങ്ങളില്‍ നറുക്കെടുപ്പിന് പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചു. നറുക്കെടുപ്പ് നാളെ നടക്കും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് പുനര്‍വിജ്ഞാപനവും നറുക്കെടുപ്പും.

Related Stories

Anweshanam
www.anweshanam.com