തദ്ദേശ തെരഞ്ഞെടുപ്പ് ഉടൻ നടത്തരുത് ; പിസി ജോര്‍ജ് ഉപവാസസമരത്തിൽ

സെക്രട്ടേറിയറ്റിനു മുന്നിലാണ് എംഎല്‍എയുടെ ഉപവാസം.
തദ്ദേശ തെരഞ്ഞെടുപ്പ് ഉടൻ നടത്തരുത് ; പിസി ജോര്‍ജ്  ഉപവാസസമരത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തരുതെന്ന ആവശ്യവുമായി പിസി ജോര്‍ജ് എംഎല്‍എഉപവാസം ആരംഭിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലാണ് എംഎല്‍എയുടെ ഉപവാസം.ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പും നടത്തിയാല്‍ മതിയെന്നാണ് പി.സി ജോര്‍ജിന്റെ ആവശ്യം.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും പി.സി ജോര്‍ജിന്റെ ഹരജിയില്‍ പറഞ്ഞിരുന്നു.alsoreadതദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം; ഹൈക്കോടതിയില്‍ ഹരജിയുമായി പി.സി ജോര്‍ജ് എം.എല്‍.എ

തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ ഉള്ള വെല്ലുവിളിയാണെന്നും തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ക്കുമെന്നും പി.സി ജോര്‍ജ് ഹരജിയില്‍ പറഞ്ഞു.അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പി.സി ജോർജ് എംഎൽഎയുടെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു.

Related Stories

Anweshanam
www.anweshanam.com