തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണം: പി സി ജോര്‍ജ് സുപ്രീം കോടതിയില്‍

ഇതേ അവശ്യമുന്നയിച്ചുള്ള പി സി ജോർജിന്റെ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണം: പി സി ജോര്‍ജ് സുപ്രീം കോടതിയില്‍

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പൂഞ്ഞാർ എംഎൽഎ പി സി ജോർജാണ് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇതേ അവശ്യമുന്നയിച്ചുള്ള പി സി ജോർജിന്റെ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

സംസ്ഥാനത്തെ കോവിഡ് 19 സാഹചര്യം രൂക്ഷമായ സഹാചര്യം ചൂണ്ടിക്കാട്ടിയാണ് ഹരജി. കേരളത്തില്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും പി സി ജോര്‍ജ് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.also readതദ്ദേശ തെരഞ്ഞെടുപ്പ് ഉടൻ നടത്തരുത് ; പിസി ജോര്‍ജ് ഉപവാസസമരത്തിൽ

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ടുപോകാം എന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റേയും പോലീസിന്റേയുമെല്ലാം അഭിപ്രായം കേട്ട ശേഷമായിരുന്നു ഹൈക്കോടതി ഉത്തരവ്.

Related Stories

Anweshanam
www.anweshanam.com