തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യ വാരം നടക്കാൻ സാധ്യത

നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 അവസാനിക്കും
തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യ വാരം നടക്കാൻ സാധ്യത

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യ വാരം നടക്കാൻ സാധ്യത. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിലേക്ക് മാറ്റിയത്. നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 അവസാനിക്കും. ഈ പശ്ചാത്തലത്തിൽ നവംബര്‍ 12 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

തുടർന്ന് ഡിസംബര്‍ ആദ്യവാരം തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ഡിസംബര്‍ 11ന് മുന്നോടിയായി തന്നെ പുതിയ ഭരണസമിതി അധികാരമേൽക്കാനും സാധ്യതയുണ്ട്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ഇലക്ഷൻ നടത്തുക.

Related Stories

Anweshanam
www.anweshanam.com