തദ്ദേശ തെരഞ്ഞെടുപ്പ്: അലന്‍ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

കോഴിക്കോട് കോര്‍പ്പറേഷനില്‍ അറുപത്തിയൊന്നാം വാര്‍ഡായ വലിയങ്ങാടിയിലാണ് ഷുഹൈബ് മത്സരിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പ്: അലന്‍ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കോഴിക്കോട് കോര്‍പ്പറേഷനില്‍ അറുപത്തിയൊന്നാം ഡിവിഷനില്‍ വലിയങ്ങാടിയിലാണ് ഷുഹൈബ് മത്സരിക്കുക.

നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്. പൊലീസിന്റെ കരിനിയമത്തിനെതിരാണ് ഷുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്തമെന്ന് ആര്‍എംപി പ്രതികരിച്ചു. എല്‍ജെഡിയുടെ തോമസ് മാത്യൂവാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

Related Stories

Anweshanam
www.anweshanam.com