തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും
Kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും

തിരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

News Desk

News Desk

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. തിരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എങ്ങനെ തിരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യപ്രവർത്തകരുമായി ചർച്ച ചെയ്തെന്നും ഇനിയും ചർച്ചകൾ തുടരുമെന്നും വി ഭാസ്കരൻ വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തുമെന്നും ഇതിന് ശേഷമേ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കൂവെന്നും അദ്ദേഹം അറിയിച്ചു. പോളിംഗ് ബൂത്തുകളിൽ സാമൂഹിക അകലം പാലിച്ച് ക്യൂ നിർത്താൻ കഴിയുമെന്ന് പറഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ, പ്രചാരണ പരിപാടികൾക്ക് പ്രോട്ടോക്കോൾ വരുമെന്നും അറിയിച്ചു. 3 ആളിൽ കൂടുതൽ വീടുകളിൽ പ്രചരണത്തിനായി പോകരുതെന്ന് നിർദ്ദേശിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

Anweshanam
www.anweshanam.com