ലൈഫ് മിഷന്‍ അധികൃതര്‍ ഇന്ന് സിബിഐയ്ക്ക് മുന്നില്‍ ഹാജരാകും

ഇടപാടുമായി ബന്ധപ്പെട്ട ആറ് സുപ്രധാന രേഖകളാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈഫ് മിഷന്‍ അധികൃതര്‍ ഇന്ന് സിബിഐയ്ക്ക് മുന്നില്‍ ഹാജരാകും

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സിഇഒ യുവി ജോസോ അല്ലെങ്കിൽ പ്രധാന ഉദ്യോഗസ്ഥരിൽ ആരെങ്കിലുമോ ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരായേക്കും. ഇന്ന് രേഖകളുമായി ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട ധാരണാ പത്രം ഉൾപ്പെടെ സുപ്രധാന ആറ് രേഖകളാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

ലൈഫ് മിഷനും റെഡ്ക്രസന്‍റും തമ്മിലുണ്ടാക്കിയ ധാരണ കരാർ, പദ്ധതിയ്ക്കായി റവന്യു ഭൂമി ലൈഫ് മിഷൻ യൂണിടാക്കിന് കൈമാറിയതിന്‍റെ രേഖകൾ, ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകൾ, ഹെൽത്ത് സെന്‍ററുകൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകൾ തുടങ്ങിയവയാണ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഫയലുകൾ പലതും വിജിലൻസ് കസ്റ്റഡിയിലെടുത്തതിനാൽ ഹാജരാക്കാൻ ലൈഫ് മിഷന് കഴിയുമോ എന്നതില്‍ ഇന്ന് വ്യക്തത വരും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com