
കൊച്ചി: വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണ ക്രമക്കേടില്‍ ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരും. തിങ്കളാഴ്ച ഹൈക്കോടതിയില്‍ വീണ്ടും വാദം തുടരും. സീല്‍ഡ് കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 13നായിരുന്നു ലൈഫ് മിഷന് എതിരായ അന്വേഷണം കോടതി തടഞ്ഞത്.
ലൈഫ് മിഷന് എന്നത് സര്‍ക്കാര്‍ പ്രൊജക്ടാണോ അതോ സര്‍ക്കാര്‍ ഏജന്‍സിയാണോ എന്ന് കോടതി ചോദിച്ചു. ഇതൊരു സര്‍ക്കാര്‍ പദ്ധതിയാണെന്ന് കോടതി വ്യക്തമാക്കി. ലൈഫ് മിഷന് പദ്ധതിയുടെ ധാരണാ പത്രവും കോടതി പരിശോധിച്ചു.
നിയമപരമായ സാധുത ഉള്ള സ്ഥാപനമല്ല ലൈഫ് മിഷനെങ്കിങ്കില് എങ്ങനെ ഒരു വിദേശ ഏജന്‍സിയുമായി ധാരണ പത്രം ഒപ്പിടാനാകും എന്ന് കോടതി ചോദിച്ചു. ധാരണ പത്രത്തില്‍ ലൈഫ് മിഷനും കക്ഷിയായ സ്ഥിതിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ധാരണയുണ്ടാവില്ലേയെന്നും കോടതി ആരാഞ്ഞു.
ലൈഫ് മിഷന പദ്ധതിയില്‍ എവിടെയോ എന്തോ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ലൈഫ് മിഷനില്‍ യാതൊരു ദുരൂഹതയുമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പാവപ്പെട്ട ആളുകള്‍ക്ക് വീടുണ്ടാക്കുക എന്ന നല്ല ഉദ്ദേശം മാത്രമാണ് ലൈഫ് മിഷനുള്ളതെന്നും സർക്കാർ വ്യക്തമാക്കി.