ലൈഫ് പദ്ധതിയെ തകർക്കാനുള്ള യുഡിഎഫ് നീക്കം അവസാനിപ്പിക്കണം: സിപിഎം
Kerala

ലൈഫ് പദ്ധതിയെ തകർക്കാനുള്ള യുഡിഎഫ് നീക്കം അവസാനിപ്പിക്കണം: സിപിഎം

ഇന്ന് ബഹുജന സത്യാഗ്രഹം നടത്തും.

News Desk

News Desk

വടക്കാഞ്ചേരി: ലൈഫ് പദ്ധതി തകർക്കാനുള്ള യുഡിഎഫ് നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്ന് ബഹുജന സത്യഗ്രഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 10 മണിക്ക് വടക്കാഞ്ചേരി ഓട്ടുപാറയിലാണ് സത്യഗ്രഹം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ ഒന്നാം തീയതി നടക്കേണ്ടിയിരുന്ന സത്യഗ്രഹം ഇന്നത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. യുഡിഎഫും അനിൽ അക്കര എംഎൽഎയും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും ലൈഫ് പദ്ധതിയെ തകർക്കാനാണ് ശ്രമം എന്നുമാണ് സിപിഎം വിശദീകരിക്കുന്നത്.

ലൈഫ് പദ്ധതിയില്‍ നടന്നത് വന്‍ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല നേരത്തെ നിയമസഭയില്‍ ആരോപിച്ചിരുന്നു. ലൈഫ് പദ്ധതി രണ്ടാം ലാവലിന്‍ എന്നും മന്ത്രി എ സി മൊയ്ദീന്റെ കൈകള്‍ ശുദ്ധമല്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Anweshanam
www.anweshanam.com