വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി; കമ്മീഷനുമായി വിദേശപൗരന്‍ കടന്നുകളഞ്ഞെന്ന് റിപ്പോര്‍ട്ട്
Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി; കമ്മീഷനുമായി വിദേശപൗരന്‍ കടന്നുകളഞ്ഞെന്ന് റിപ്പോര്‍ട്ട്

ഈജിപ്തുകാരനായ ഖാലിദ് മുഹമ്മദ് ഷൗക്രിയാണ് കടന്നുകളഞ്ഞത്.

News Desk

News Desk

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് നല്‍കിയ കമ്മീഷനുമായി വിദേശ പൗരന്‍ കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്. കമ്മീഷനായ രണ്ടരക്കോടി രൂപയുമായി ഈജിപ്തുകാരനായ ഖാലിദ് മുഹമ്മദ് ഷൗക്രിയാണ് മുങ്ങിയതെന്നാണ് വിവരം.

യുഎഇ കോണ്‍സുലേറ്റില്‍ അക്കൗണ്ടന്റ് ആയിരുന്നു ഷൗക്രി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പണം കിട്ടിയതിന് പിന്നാലെ ഷൗക്രി വിദേശത്തേക്ക് കടന്നിരുന്നു. യുഎഇയിലെ സ്വര്‍ണക്കടത്തുകാര്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് ഷൗക്രി പണവുമായി കടന്നതെന്നാണ് സൂചനകള്‍.

അതേസമയം വടക്കാഞ്ചേരി ഭവന പദ്ധതിയ്ക്കായി യൂണിടാക് കമ്മീഷനായി 4 കോടി 25 ലക്ഷം രൂപ നല്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പണകൈമാറ്റത്തെ സംബന്ധിച്ച് എന്‍ഐഎ യ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കട്രേറ്റിനും വിവരങ്ങള്‍ ലഭിച്ചെന്നും കഴിഞ്ഞ ദിവസം കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം പ്രോട്ടോകാള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വപ്നയുമായി അടുത്ത ബന്ധമെന്ന് സൂചനകള്‍ പുറത്തുവന്നു. നേരത്തെ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ആയിരുന്ന ഷൈന്‍ ഹക്കുമായും സ്വപ്നക്ക് അടുത്ത ബന്ധമായിരുന്നു. ഇന്നലെ എന്‍.ഐ.എയില്‍ ഹാജരായ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറുമായും സ്വപ്‌നയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Anweshanam
www.anweshanam.com