ലൈഫ് മിഷന്‍ വിവാദം; സന്തോഷ് ഈപ്പനെ പ്രതിയാക്കി ഈഡിയുടെ കേസ്

ലൈഫ് മിഷന്‍ വിവാദം; സന്തോഷ് ഈപ്പനെ പ്രതിയാക്കി ഈഡിയുടെ കേസ്

വിവാദമായ ലൈഫ് മിഷന്‍ കേസിൽ സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇഡി കേസെടുത്തു. സന്തോഷ് ഈപ്പനെ ഉടൻ തന്നെ ഇഡി ചോദ്യം ചെയ്‌തേക്കും.കള്ളപ്പണം വെളുപ്പിച്ച കേസിലും ഡോളര്‍കടത്തിയ കേസിലും അന്വേഷണം ഉണ്ടാകും.

ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന് കണ്ടത്തിയതിനെ തുടർന്നാണ് സന്തോഷ് ഈപ്പനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷനിലൂടെയുള്ള കോഴപ്പണം ഡോളര്‍ ആക്കി മാറ്റിയ സംഭവവും ഇഡിയുടെ അന്വേഷണത്തിലുണ്ട്.

അന്വേഷണം വളരെ ശക്തമായി തന്നെ നടത്താനാണ് ഇഡി പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സന്തോഷ് ഈപ്പനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. ഇതുവരെയും സന്തോഷ് ഈപ്പന്‍ മാത്രമാണ് കേസിലെ പ്രതി. തുടർ നടപടികളിലേക്ക് ഉടൻ തന്നെ ഇ.ഡി കടക്കും. 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തി എന്നതാണ് ഈപ്പന് എതിരെയുള്ള പ്രധാന ആരോപണം. അതില്‍ അഞ്ച് പേരെ പ്രതിയാക്കി കസ്റ്റസ് കേസെടുത്തിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com