ലൈഫ് മിഷൻ കരാറിൽ സ്വപ്ന കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന് യൂണിടാക് ഉടമ
Kerala

ലൈഫ് മിഷൻ കരാറിൽ സ്വപ്ന കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന് യൂണിടാക് ഉടമ

അറബിയോട് സംസാരിച്ചു കരാർ ഉറപ്പിക്കാൻ ഇടനിലക്കാരായത് സന്ദീപും സ്വപ്നയും.

News Desk

News Desk

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ കിട്ടിയത് സന്ദീപ് വഴിയെന്ന് യൂണിടാക് ഉടമ. അറബിയോട് സംസാരിച്ചു കരാർ ഉറപ്പിക്കാൻ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണെന്ന് വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ വ്യക്തമാക്കുന്നു. ഇതിനു പകരമായി സ്വപ്ന കമ്മീഷൻ ആവശ്യപ്പെട്ടുവെന്നും സന്തോഷ് ഈപ്പൻ പറയുന്നു.

ഒരു സ്വകാര്യ കരാർ കിട്ടാൻ സാധാരണ കോൺട്രാക്റ്റർ ചെയ്യാറുള്ളത് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ സന്തോഷ് ഇത് സംബന്ധിച്ച് എൻഐഎയ്ക്ക് മൊഴി നൽകിയതായി അറിയിച്ചു. പതിനെട്ടര കോടിയുടേതായിരുന്നു ലൈഫ് മിഷൻ കരാറെന്നും ഇതിൽ പതിനാലു കോടിയും കിട്ടിയതായും സന്തോഷ് ഈപ്പൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായോ ഉദ്യോഗസ്ഥരുമായോ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും ഈപ്പൻ പറയുന്നു.

Anweshanam
www.anweshanam.com