ലൈഫ് മിഷന്‍: യുവി ജോസിനെ സിബിഐ നാളെ ചോദ്യം ചെയ്യും

രാവിലെ 10 മണിക്ക് കൊച്ചി സിബിഐ ഓഫീസിലെത്തണമെന്നാണ് നിര്‍ദ്ദേശം.
ലൈഫ് മിഷന്‍: യുവി ജോസിനെ സിബിഐ നാളെ ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ സിബിഐ നാളെ ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചി സിബിഐ ഓഫീസിലെത്തണമെന്നാണ് നിര്‍ദ്ദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകള്‍ ഹാജരാക്കണമെന്നും സിബിഐ അറിയിച്ചിട്ടുണ്ട്.

ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രെസന്റുമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി കരാറില്‍ ഒപ്പിട്ടത് യുവി ജോസായിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷന്‍ ആരോപണം എന്നിവയില്‍ യുവി ജോസിനോട് വിശദീകരണം തേടും.

കേസില്‍ യൂണിടാക്ക് എം.ഡി, ജി സന്തോഷ് ഈപ്പന്‍, ഭാര്യ, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂര്‍ ജില്ലാ കോഡിനേറ്റര്‍ തുടങ്ങിയവരെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com