ലൈഫ് മിഷന്‍ ക്രമക്കേട്: യൂണിടാക് ഉടമയിൽ നിന്ന് സിബിഐ രേഖകള്‍ പിടിച്ചെടുത്തു

സിബിഐ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ ചോദ്യം ചെയ്യും
ലൈഫ് മിഷന്‍ ക്രമക്കേട്: യൂണിടാക് ഉടമയിൽ നിന്ന് സിബിഐ രേഖകള്‍  പിടിച്ചെടുത്തു

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് അന്വേഷണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ കമ്പനിയായ യൂണിടാകിന്റെ ഉടമ സന്തോഷ് ഈപ്പനില്‍ നിന്ന് ഭൂമി ഇടപാടിന്റേത് ഉള്‍പ്പെടയുള്ള രേഖകള്‍ സിബിഐ പിടിച്ചെടുത്തു. കമ്മീഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും കസ്റ്റഡിയിലെടുത്തു.

മൂന്ന് ബാങ്കുകളിലൂടെ യൂണിടാകിന് റെഡ്ക്രസന്റ് നേരിട്ട് പണം നല്‍കി എന്നാണ് കണ്ടെത്തല്‍. ഇങ്ങനെ പണം കൈമാറുന്നത് വിദേശ നാണയ നിയന്ത്രണ ചട്ടത്തിന്റെ ലംഘനമാണ്. അടുത്ത പടിയായി സിബിഐ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ ചോദ്യം ചെയ്യും.

കഴിഞ്ഞ രണ്ടാഴ്ചയായി സിബിഐ ഈ കേസ് സംബന്ധിച്ച പ്രാഥമിക അന്വേഷണം നടത്തിവരികയായിരുന്നു. ഇതില്‍ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Related Stories

Anweshanam
www.anweshanam.com