ലൈഫ് മിഷന്‍: അനില്‍ അക്കരെ സിബിഐ ഉദ്യോഗസ്ഥരെ കാണുന്നു

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കാനാണ് എത്തിയതെന്ന് അനില്‍ അക്കരെ പറഞ്ഞു.
ലൈഫ് മിഷന്‍: അനില്‍ അക്കരെ സിബിഐ ഉദ്യോഗസ്ഥരെ കാണുന്നു

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരെ കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥരെ അറിയിക്കാനാണ് എത്തിയതെന്ന് അനില്‍ അക്കരെ മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥര്‍ സിബിഐക്ക് മൊഴി നല്‍കാനായി സിബിഐ ഓഫീസില്‍ നേരത്തെ എത്തിയിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥരാണ് ഓഫീസില്‍ എത്തിയത്.

Related Stories

Anweshanam
www.anweshanam.com