വോട്ട് ചെയ്യാം ജാഗ്രതയോടെ...

പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വോട്ട് ചെയ്യാം ജാഗ്രതയോടെ...

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്.

എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ :

1. പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ എ​ത്തു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് സാ​നി​റ്റൈ​സ​ർ അ​ട​ക്കം ന​ൽ​കു​ന്ന​തി​ന് പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​ത​ന്നെ ബൂ​ത്തു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്.

2.ബൂ​ത്തു​ക​ളി​ൽ ക​യ​റു​ന്ന​തി​നു മു​ൻ​പും ശേ​ഷ​വും കൈ ​സാ​നി​റ്റൈ​സ് ചെ​യ്യ​ണം.

3.വാ​യും മൂ​ക്കും മൂ​ടു​ന്ന ത​ര​ത്തി​ൽ മാ​സ്ക് ധ​രി​ക്ക​ണം.

4.വോ​ട്ട​ർ​മാ​ർ ക്യൂ ​നി​ൽ​ക്കുമ്പോള്‍ ആ​റ​ടി അ​ക​ലം പാ​ലി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ​ർ​ക്കി​ളു​ക​ൾ വ​ര​ച്ചി​ടും. പ​ര​സ്പ​രം തൊ​ടാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

5.മാ​സ്കും പി​പി​ഇ കി​റ്റും ധ​രി​ച്ച് എ​ത്തു​ന്ന​വ​ർ ആ​വ​ശ്യ​മെ​ങ്കി​ൽ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി മാ​സ്ക് മാ​റ്റി മു​ഖം കാ​ട്ടേ​ണ്ട​താ​ണ്.

6.മു​റി​യു​ടെ ജ​നാ​ല​ക​ളെ​ല്ലാം തു​റ​ന്നി​ട​ണം.

7. പോ​ളിം​ഗ് ബൂ​ത്തു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ണം.

8.പോ​ളിം​ഗ് ബൂ​ത്തി​ൽ ഒ​രു​സ​മ​യം മൂ​ന്നു​പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. മ​റ്റു​ള്ള​വ​ർ​ക്കു ക്യൂ​വി​ൽ നി​ൽ​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്ക​ണം. വെ​യി​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ടാ​ർ​പോ​ളി​ൻ അ​ട​ക്കം കെ​ട്ടി സു​ര​ക്ഷി​ത​മാ​ക്ക​ണം.

9. എഴുപത് വയസിന് മു​ക​ളി​ലു​ള്ള​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മ​റ്റു രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്കു ക്യൂ ​നി​ൽ​ക്കേ​ണ്ട​തി​ല്ല. ഇ​വ​ർ​ക്കു നേ​രി​ട്ട് ബൂ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാം.

10.കാ​ഴ്ച​പ​രി​മി​ത​ർ​ക്കും മ​റ്റു ശാ​രീ​രി​ക വി​ഷ​മ​ത​ക​ളു​ള്ള​വ​ർ​ക്കും നി​ബ​ന്ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ സ​ഹാ​യി​യെ അ​നു​വ​ദി​ക്കും.

കോ​വി​ഡ് ബാധിതര്‍ക്കും വോ​ട്ട് ചെ​യ്യാം :

ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന ദി​ന​ത്തി​ൽ കോ​വി​ഡ് ബാ​ധി​ക്കു​ന്ന​വ​ർ​ക്കും ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ട്. ഇ​വ​ർ​ക്ക് വൈ​കു​ന്നേ​രം അ​ഞ്ചി​നു ശേ​ഷം വോ​ട്ട് ചെ​യ്യാ​നാ​ണ് അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. സാ​ധാ​ര​ണ വോ​ട്ട​ർ​മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​കും കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ക.

ഇന്ന് ഉച്ച​​ക​ഴി​ഞ്ഞു മൂ​ന്നി​നു ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ർ​ക്കും ക്വാ​റ​ന്റയിനി​ൽ പോ​കു​ന്ന​വ​ർ​ക്കു​മാ​ണു നാ​ളെ നേ​രി​ട്ടെ​ത്തി വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക. രാ​വി​ലെ ഏ​ഴു മു​ത​ൽ ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പു സ​മ​യം. ഇ​തി​ൽ അ​വ​സാ​ന മ​ണി​ക്കൂ​റാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്കു​ക. ഇ​ന്നു മൂ​ന്നി​നു മു​ൻ​പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​ർ​ക്കും ക്വാ​റ​ൻ​റൈ​നി​ൽ പോ​കു​ന്ന​വ​ർ​ക്കും ത​പാ​ൽ വോ​ട്ടി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com