പി എസ് സി ചെയർമാനെതിരെ പ്രതിപക്ഷം നിയമ നടപടി  സ്വീകരിക്കും: എംകെ മുനീർ
Kerala

പി എസ് സി ചെയർമാനെതിരെ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കും: എംകെ മുനീർ

പി.എസ്.സി ഉദ്യോഗാർഥി അനുവിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് പി.എസ്.സി ചെയർമാൻ്റെ വീട്ടിലേക്ക് എം എസ് എഫ് പ്രവർത്തകർ മാർച്ച് നടത്തി.

News Desk

News Desk

കോഴിക്കോട്: അനുവിന്റെ ആത്മഹത്യയിൽ പി എസ് സിയുടെയും സർക്കാരിന്റെയും പങ്ക് അന്വേഷിക്കണമെന്ന് എം.കെ.മുനീർ എംഎൽഎ. പി എസ് സി ചെയർമാനെതിരെ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും എം.കെ.മുനീർ കോഴിക്കോട് പറഞ്ഞു.

ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് കൊല്ലം കമ്മിഷണര്‍ ഓഫിസിലേക്ക് യൂത്ത്കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗത്തില്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് പരുക്കേറ്റു. തുടര്‍ന്ന് ദേശീയപാത ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

പി.എസ്.സി ഉദ്യോഗാർഥി അനുവിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് പി.എസ്.സി ചെയർമാൻ്റെ വീട്ടിലേക്ക് എം എസ് എഫ് പ്രവർത്തകർ മാർച്ച് നടത്തി. എം.കെ.സക്കീറിൻ്റെ മലപ്പുറം പെരുമ്പടപ്പിലെ വീട്ടിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ ചെയർമാൻ്റെ കോലം കത്തിച്ചു.

പി.എസ്.സിക്കെതിരെ സിപിഐയുടെ യുവജനസംഘടനയായ എ.ഐ.വൈ.എഫ്. വിമർശിച്ചതിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ നിയമനങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള പി.എസ്.സി തീരുമാനം ജനാധിത്യ വിരുദ്ദമാണെന്ന് എഐവൈഎഫ്. ഭരണഘടനാ സ്ഥാപനവും റിക്രൂട്ടിംഗ് ഏജൻസിയുമായ പി.എസ്.സി ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ച് സ്വയം കോടതി ചമയുന്നത് അംഗീകരിക്കാനാവില്ല. വസ്തുതാപരമായ പരാതികളും വിമർശനങ്ങളും ഉയർന്നു വന്നാൽ അത് തിരുത്താൻ പി.എസ്.സി തയ്യാറാവുകയാണ് വേണ്ടതെന്ന് സംസ്ഥാന പ്രസിഡൻ് സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com