എന്തൊരു മുന്തിയ നിയമപാലനം; പിണറായി സർക്കാരിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി ലീഗ് ജനറൽ സെക്രട്ടറി
Kerala

എന്തൊരു മുന്തിയ നിയമപാലനം; പിണറായി സർക്കാരിനെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി ലീഗ് ജനറൽ സെക്രട്ടറി

കുറ്റിപ്പുറം പോലീസ് ഉദ്യോഗസ്ഥൻ ലീഗ് ഓഫീസ് തല്ലി തകർത്തതിനെതിരെയാണ് വളാഞ്ചേരി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരിയുടെ ഫേസ്‌ബുക്ക് പോസ്സ്.

News Desk

News Desk

മലപ്പുറം: പിണറായി സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുസ്ലിം ലീഗ്. കുറ്റിപ്പുറം പോലീസ് ഉദ്യോഗസ്ഥൻ ലീഗ് ഓഫീസ് തല്ലി തകർത്തതിനെതിരെയാണ് വളാഞ്ചേരി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരിയുടെ ഫേസ്‌ബുക്ക് പോസ്സ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കുറ്റിപ്പുറത്തെ പോലീസ് / ഗുണ്ടാ രാജ്: പ്രതിഷേധം ശക്തമാക്കുക. പിണറായിപ്പോലീസ്‌ ഇങ്ങനെയാണ്‌ നാട്ടിൽ കോവിഡിനെ പ്രതിരോധിക്കുന്നത്‌.

എന്തൊരു മുന്തിയ നിയമപാലനം!

ഇന്നലെ വൈകുന്നേരം കുറ്റിപ്പുറത്തെ ഒരു പോലീസ്‌ ഉദ്യോഗസ്ഥൻ ചെയ്‌തതാണിത്‌. രണ്ടുമൂന്ന് യൂത്ത്‌ ലീഗ്‌ പ്രവർത്തകർ ഈ സമയത്ത്‌ ഓഫീസിൽ ഇരിക്കുകയായിരുന്നു. വോട്ടർപട്ടികയിൽ പേര്‌ ചേർക്കാനുള്ള സമയമാണ്‌. ജനാധിപത്യ പാർട്ടികൾ ജാഗ്രതയോടെ ചെയ്യുന്ന ഒരു ജോലി കൂടിയാണത്‌. കോവിഡ്‌ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചായിരുന്നു ലീഗ്‌ പ്രവർത്തകർ ഓഫീസിൽ ഇരുന്നിരുന്നത്‌. ഇനി അങ്ങനെയല്ല എന്ന് തന്നെ വെയ്‌ക്കുക: എന്നാൽ പോലീസുകാർ ഇങ്ങനെയാണോ അതിനെ നേരിടേണ്ടത്‌?

നിയമം ലംഘിക്കുന്നവർക്കെതിരെ കേസ്സെടുത്താൽ അത്‌ മനസ്സിലാക്കാം. ഓഫീസ്‌ തല്ലിപ്പൊളിക്കുന്നത്‌ ഏത്‌ നിയമത്തിന്റെ അധികാരം വെച്ചാണ്‌?

ബെഹ്‌റക്കും സംഘത്തിനും കൊടുത്ത അധികാരം പ്രതിപക്ഷ സംഘടനകളുടെ ഓഫീസ്‌ തല്ലിപ്പൊളിക്കാനാണോ? കുറ്റിപ്പുറത്തെ പോലീസധികാരി എന്നാണ്‌ ഗുണ്ടാപ്പണി കരാറെടുത്തത്‌? ആർക്ക്‌ വേണ്ടി, ആരെ സന്തോഷിപ്പിക്കാനാണ്‌ അയാൾ ഇമ്മാതിരി നികൃഷ്‌ട പ്രവൃത്തി ഏറ്റെടുത്ത്‌?

കുറ്റിപ്പുറം പഞ്ചായത്തിൽ മൂടാലിൽ മുസ്‌ലിം ലീഗ്‌ മേഖലാ ഓഫീസ്‌ തല്ലിത്തകർത്ത്‌ തെമ്മാടിത്തം കാണിച്ച പോലീസ്‌ ഓഫീസർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുക. ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുക. ലീഗ്‌ ഓഫീസിനും ഫർണ്ണീച്ചറുകൾക്കും സംഭവിച്ച കഷ്‌ട നഷ്‌ടങ്ങൾക്ക്‌ മതിയായ നഷ്‌ടപരിഹാരം നൽകുക. കുറ്റിപ്പുറം പോലീസധികാരിയുടെ നീച പ്രവൃത്തിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കുറ്റിപ്പുറത്തെ പോലീസ് / ഗുണ്ടാ രാജ്: പ്രതിഷേധം ശക്തമാക്കുക. പിണറായിപ്പോലീസ്‌ ഇങ്ങനെയാണ്‌ നാട്ടിൽ കോവിഡിനെ...

Posted by Salam Valanchery on Saturday, August 15, 2020
Anweshanam
www.anweshanam.com