'വോട്ടകള്‍ ഭിന്നിച്ചു'; യുഡിഎഫിന്റെ പരാജയ കാരണം വ്യക്തമാക്കി ലീഗ്

മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയുമെന്നും മുസ്ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി.
'വോട്ടകള്‍ ഭിന്നിച്ചു'; യുഡിഎഫിന്റെ പരാജയ കാരണം വ്യക്തമാക്കി ലീഗ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചടി നേരിടാന്‍ കാരണം ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണെന്ന് മുസ്ലീംലീഗ്. ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ യുഡിഎഫിന് സാധിക്കണം. മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം ലീഗ് പറയുമെന്നും മുസ്ലീം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടി വോട്ടുകള്‍ മോശമല്ല. മറിച്ച് വോട്ടുകള്‍ ഭിന്നിച്ചു പോയതാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണം. യുഡിഎഫ് അച്ചടക്കത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കുമെന്നും പിന്നോക്ക - മുന്നോക്ക വ്യത്യാസം ഇല്ലാത്ത നയങ്ങളുമായി യുഡിഎഫ് വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എല്‍ഡിഎഫ് ശ്രമിക്കുന്നത് വിഭാഗീയത സൃഷ്ടിക്കാനാണെന്നും പികെ കുഞ്ഞാലികുട്ടി ആരോപിച്ചു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അസംബ്ലിയില്‍ 100 ല്‍ കൂടുതല്‍ സീറ്റില്‍ യുഡിഎഫ് വിജയം കൈവരിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com