തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 85ലധികം സീറ്റുകള്‍ നേടും; സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം ജില്ലയില്‍ കോവളം സീറ്റ് മാത്രമാണ് യുഡിഎഫിന് ഉറപ്പുള്ളത്
തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 85ലധികം സീറ്റുകള്‍ നേടും; സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി എണ്‍പത്തിയഞ്ചോ അതിലധികമോ സീറ്റുകള്‍ നേടാമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

തിരുവനന്തപുരം ജില്ലയില്‍ കോവളം സീറ്റ് മാത്രമാണ് യുഡിഎഫിന് ഉറപ്പുള്ളത്. മറ്റുള്ള സീറ്റുകളിലെല്ലാം എല്‍ഡിഎഫ് വിജയം നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

93 സീറ്റുകള്‍ വരെ നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. സിറ്റിങ് സീറ്റുകളില്‍ 90 ശതമാനവും നിലനിര്‍ത്താനാവുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

സിറ്റിംഗ് സീറ്റുകളില്‍ 90 ശതമാനവും നിലനിര്‍ത്താനാവുമെന്നാണ് മുന്നണി കരുതുന്നുണ്ട്. മഞ്ചേശ്വരം, നേമം, കോന്നി എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് അനുകൂലമായ ഫലം ഉണ്ടാവില്ലെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.

മഞ്ചേശ്വരത്തും കോന്നിയിലുമായാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരിച്ചത്. കഴക്കൂട്ടത്ത് 5000-10,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തങ്ങള്‍ വിജയിക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ അട്ടിമറി വിജയം നേടാനാവുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നുണ്ട്.

കഴക്കൂട്ടത്ത് എല്‍ഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രന്‍, യുഡിഎഫിന്റെ എസ്‌എസ് ലാല്‍, എന്‍ഡിഎയുടെ ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com