ഇടതുമുന്നണി തകര്‍ന്നടിയും; ഫലം വന്നാല്‍ സര്‍ക്കാരിന് തുടരാനാവില്ല: കുഞ്ഞാലികുട്ടി

ലീഗ് തകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴൊക്കെ മുസ്‌ലിം ലീഗ് കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി
ഇടതുമുന്നണി തകര്‍ന്നടിയും; ഫലം വന്നാല്‍ സര്‍ക്കാരിന് തുടരാനാവില്ല: കുഞ്ഞാലികുട്ടി

മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കാര്യമായ മേല്‍ക്കൈ നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. വോട്ടെണ്ണാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് മുസ്‌ലിം ലീഗ് നേതാവിന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ യുഡിഎഫ് . തദ്ദേശ ഫലം വരുന്നതോടെ ഇടതുമുന്നണി തകര്‍ന്നടിയും. കാര്യമായ പരിക്ക് എല്‍ഡിഎഫിന് ഉണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസ് രക്ഷിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇടതു മുന്നണിക്ക് പറയാനുള്ളത്. തെരെഞ്ഞെടുപ്പ് ഫലം വന്നാല്‍ സര്‍ക്കാരിന് തുടരാനാവില്ല. ലീഗ് തകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴൊക്കെ മുസ്‌ലിം ലീഗ് കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

Related Stories

Anweshanam അന്വേഷണം
www.anweshanam.com