തൊഴില്‍ മേഖലയ്ക്ക് പ്രാധാന്യം നല്‍കി എല്‍.ഡി.എഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

വികസനത്തിന് ഒരു വോട്ട് സാമൂവോട്ട്എന്നതാണ് മുദ്രാവാക്യ०
തൊഴില്‍ മേഖലയ്ക്ക് പ്രാധാന്യം നല്‍കി എല്‍.ഡി.എഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.

‘വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.തൊഴില്‍ മേഖലയ്ക്ക് പ്രാധാന്യം നല്‍കിയാണ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്നു.

ദാരിദ്ര്യനിര്‍മാര്‍ജനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. മാലിന്യസംസ്‌കരണത്തിന് പ്രത്യേക പരിപാടികള്‍ വിഭാവനം ചെയ്യുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com