മാണി സി. കാപ്പന്‍ എല്‍ഡിഎഫ് വിട്ടത് തിരിച്ചടിയാകില്ല: പ്രതികരിച്ചു വി.എസ്. സുനില്‍ കുമാര്‍

മൂന്ന് തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന തീരുമാനം പാര്‍ട്ടി നയമാണ്. തൃശൂരില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നും മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
മാണി സി. കാപ്പന്‍ എല്‍ഡിഎഫ് വിട്ടത് തിരിച്ചടിയാകില്ല: പ്രതികരിച്ചു  വി.എസ്. സുനില്‍ കുമാര്‍

തിരുവനന്തപുരം :മാണി സി. കാപ്പന്‍ എല്‍ഡിഎഫ് വിട്ടത് തിരിച്ചടിയാകില്ലെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. പാലയില്‍ വ്യക്തി അല്ല പാര്‍ട്ടിയാണ് ജയിച്ചത്. ഇടത് തരംഗമാണ് കാപ്പന്‍ ജയിക്കാന്‍ കാരണം.

മൂന്ന് തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന തീരുമാനം പാര്‍ട്ടി നയമാണ്. തൃശൂരില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നും മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് മാണി സി. കാപ്പന്‍ എല്‍ഡിഎഫ് വിട്ടതായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. ഘടകകക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്ന് മാണി.സി. കാപ്പന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com