പത്തനംതിട്ട ജില്ലയിൽ 5 മണ്ഡലങ്ങളിൽ 4 ഇടങ്ങളിലും എൽ ഡി എഫ് ലീഡ്

ആറന്മുളയിൽ എൽ ഡി എഫ് സ്ഥാനാർഥി വീണ ജോർജ് 2100 വോട്ടിന് മുന്നിലാണ്.
പത്തനംതിട്ട ജില്ലയിൽ 5  മണ്ഡലങ്ങളിൽ 4  ഇടങ്ങളിലും എൽ ഡി എഫ് ലീഡ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 5 മണ്ഡലങ്ങളിൽ 4 ഇടങ്ങളിലും എൽ ഡി എഫും ഒരിടത്ത് യു ഡി എഫും ലീഡ് ചെയ്യുന്നു. തിരുവല്ല മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി കുഞ്ഞുകോശി പോൾ 800 വോട്ടുകളുമായി മുന്നിലാണ്.

റാന്നി മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി പ്രമോദ് നാരായണൻ 900 വോട്ടുകളുമായി മുന്നിലാണ്. ആറന്മുളയിൽ എൽ ഡി എഫ് സ്ഥാനാർഥി വീണ ജോർജ് 2100 വോട്ടിന് മുന്നിലാണ്.

അടൂരിൽ എൽ ഡി എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ 1200 വോട്ടിന് മുന്നിലാണ്. കോന്നിയിൽ എൽ ഡി എഫ് സ്ഥാനാർഥി കെ യു ജെനീഷ് കുമാർ 4600 വോട്ടിന് മുന്നിലാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com