ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ എൽ ഡി എഫ് മുന്നേറുന്നു

എന്നാൽ വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ എൽ ഡി എഫ് സ്ഥാനാർഥി കെ എം സച്ചിൻ ദേവാണ് മുന്നേറുന്നത്.
ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ എൽ ഡി എഫ് മുന്നേറുന്നു

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ എൽ ഡി എഫ് മുന്നേറുന്നു. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചിരുന്നു.

തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ മുന്നിൽ യു ഡി എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി ആയിരുന്നു.

എന്നാൽ വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ എൽ ഡി എഫ് സ്ഥാനാർഥി കെ എം സച്ചിൻ ദേവാണ് മുന്നേറുന്നത്.

1500 -ൽ അധികം വോട്ടുകളുടെ ലീഡുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 86 മണ്ഡലങ്ങളിൽ എൽ ഡി എഫും, 50 മണ്ഡലങ്ങളിൽ യു ഡി എഫും മുന്നേറുന്നു. നാല് മണ്ഡലങ്ങളിൽ എൻ ഡി എ ലീഡ് ചെയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com