എൽ ഡി എഫ്‌ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ ദുരന്തമാകും : ഇ ശ്രീധരൻ

.പിണറായി വിജയന്‍റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുക. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണറായി സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു .
എൽ ഡി എഫ്‌  സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ ദുരന്തമാകും :  ഇ  ശ്രീധരൻ

കൊച്ചി :എൽ ഡി എഫ്‌ സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ ദുരന്തമാകുമെന്ന് ഇ ശ്രീധരൻ .പിണറായി വിജയന്‍റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുക. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണറായി സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു .

ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് നേതാക്കളും മാന്യന്മാരാണ്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ എന്നിവരെല്ലാം നന്മ ആഗ്രഹിക്കുന്നവരാണ്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒന്നില്‍ സ്ഥാനാര്‍ഥിയാവും.

സര്‍ക്കാരിന്റെ ഭാഗമാവണം എന്ന ലക്ഷ്യത്തോടെയാണ് മല്‍സരിക്കാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു .രാജ്യസഭാംഗത്തിന് രാജ്യത്തിനു വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല.അതിനാൽ അതിൽ താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com