
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡായ ഉള്ളൂരില്‍ ബിജെപിയ്ക്ക് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ആതിര എല്‍ എസ് ആണ് ഉള്ളൂരില്‍ ജയിച്ചത്. 433 വോട്ടുകള്‍ക്കാണ് ജയം. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ നേതാക്കന്മാരുടെ വാര്‍ഡുകളില്‍ എതിര് കക്ഷികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് പലയിടത്തുമുള്ളത്. പ്രതിപക്ഷ നേതാവ്, മുല്ലപ്പള്ളി രാമചന്ദ്രന്, വി മുരളീധരന് എന്നിവരുടെ വാര്‍ഡുകളില്‍ എതിര് കക്ഷിക്കാരാണ് നേട്ടമുണ്ടാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡിലും എല്‍ഡിഎഫ് വിജയം കൈവരിച്ചു.